Post Category
നെന്മാറ വല്ലങ്ങിവേല: മദ്യനിരോധനം ഏര്‍പ്പെടുത്തി
നെന്മാറ വല്ലങ്ങിവേലയോടനുബന്ധിച്ച് ഏപ്രില്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ നെന്മാറ, അയിലൂര്‍, മേലാര്‍കോട് പഞ്ചായത്തുകളിലെ വിവിധ വില്ലേജുകളിലും കടമ്പിടിയിലുള്ള ബിവറേജസ് ഔട്ട്ലെറ്റിലും മദ്യനിരോധനം (ഡ്രൈ ഡേ) ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി ഉത്തരവിറക്കി. നെന്മാറ, വല്ലങ്ങി, അയിലൂര്‍, തിരുവിഴിയാട്, കയറാടി, മേലാര്‍കോഡ് എന്നീ വില്ലേജുകളുടെ പരിധിയിലാണ് നിരോധനം. ഈ ദിവസങ്ങളില്‍ പ്രദേശങ്ങളിലെ എല്ലാ മദ്യവില്‍പ്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും നിര്‍ബന്ധമായും അടച്ചിടണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
date
- Log in to post comments