Skip to main content

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനപുരോഗതി വിലയിരുത്തി നിരീക്ഷകര്‍ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് വിലയിരുത്തല്‍

ജില്ലയിലെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പില്‍ സംതൃപ്തി അറിയിച്ച് നിരീക്ഷകര്‍. പൊതു-ചിലവ് നിരീക്ഷകരാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിലിയരുത്തല്‍ നടത്തിയത്. കൃത്യതയാര്‍ന്ന നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത റിട്ടേണിംഗ്-അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സുതാര്യവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരുടെ പിന്തുണ സുപ്രധാനമാണ്. പരമാവധിയാളുകളെ ബൂത്തിലേക്കെത്തിച്ച് ജനാധിപത്യത്തിന്റെ ഉത്സവമായ തിരഞ്ഞെടുപ്പ് സാര്‍ഥകമാക്കണമെന്ന് നിരീക്ഷകര്‍ ഓര്‍മിപ്പിച്ചു.
  തിരഞ്ഞെടുപ്പ് നിരീക്ഷകരായ എസ് ഹോണമ്പ, ദീപക് ആനന്ദ്, കുല്‍ദീപ് ചൗധരി, കെ എ ദയാനന്ദ, അനുരാധ സോളങ്കി, ജോത്സ്യനാ ദേവി, ഭടാനെ സച്ചിന്‍ ഗുലാബ്‌റാവ്,   സിറ്റി പൊലിസ് കമ്മിഷണര്‍ ഹേമലത, റൂറല്‍ എസ്.പി. വിഷ്ണു പ്രദാപ്, സബ്കലക്ടര്‍ അഖില്‍ വി. മേനോന്‍, എ.ഡി.എം ടി. കെ. വിനീത്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ആര്‍. സുധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

date