തിരഞ്ഞെടുപ്പ് പ്രവര്‍ത്തനപുരോഗതി വിലയിരുത്തി നിരീക്ഷകര്‍ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് വിലയിരുത്തല്‍
ജില്ലയിലെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പില്‍ സംതൃപ്തി അറിയിച്ച് നിരീക്ഷകര്‍. പൊതു-ചിലവ് നിരീക്ഷകരാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിലിയരുത്തല്‍ നടത്തിയത്. കൃത്യതയാര്‍ന്ന നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത റിട്ടേണിംഗ്-അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്കി. സുതാര്യവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരുടെ പിന്തുണ സുപ്രധാനമാണ്. പരമാവധിയാളുകളെ ബൂത്തിലേക്കെത്തിച്ച് ജനാധിപത്യത്തിന്റെ ഉത്സവമായ തിരഞ്ഞെടുപ്പ് സാര്‍ഥകമാക്കണമെന്ന് നിരീക്ഷകര്‍ ഓര്‍മിപ്പിച്ചു.
തിരഞ്ഞെടുപ്പ് നിരീക്ഷകരായ എസ് ഹോണമ്പ, ദീപക് ആനന്ദ്, കുല്‍ദീപ് ചൗധരി, കെ എ ദയാനന്ദ, അനുരാധ സോളങ്കി, ജോത്സ്യനാ ദേവി, ഭടാനെ സച്ചിന് ഗുലാബ്റാവ്, സിറ്റി പൊലിസ് കമ്മിഷണര്‍ ഹേമലത, റൂറല്‍ എസ്.പി. വിഷ്ണു പ്രദാപ്, സബ്കലക്ടര്‍ അഖില്‍ വി. മേനോന്, എ.ഡി.എം ടി. കെ. വിനീത്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ആര്. സുധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments