Post Category
ഉത്സവ - മദ്യനിരോധിത മേഖല
ചവറ തെക്കുംഭാഗം മേജര്‍ ശ്രീ പനയ്ക്കറ്റോടില്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഘോഷയാത്രയോടനുബന്ധിച്ച് ഏപ്രില്‍ 18ന് ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ ഉത്സവ - മദ്യനിരോധിത മേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. തെക്കുംഭാഗം നടയ്ക്കാവ് പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റും തെക്കുംഭാഗം എസ്.ബി.ഐ യുടെ സമീപത്ത് പ്രവര്‍ത്തിച്ചു വരുന്ന കള്ള് ഷാപ്പും (ടി.എസ് നം.4) അടച്ചിടുന്നതിനും ഉത്തരവിട്ടു.
date
- Log in to post comments