Skip to main content

ചീനച്ചിറ-ദേവഗിരി; ഡി.പി.ആർ തയ്യാറാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു

അങ്കമാലി ചീനച്ചിറ-ദേവഗിരി റോഡിൽ പുതിയ പാലം നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമായി.  പാലത്തിന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി. ആർ) തയ്യാറാക്കുന്നതിനായി പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനീയർ കൺസൾട്ടൻസി സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു.​ ക്വട്ടേഷനുകൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഐ.യു, പി.എം.ജി.എസ്.വൈ, മൂന്നാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം - 682 030 എന്ന വിലാസത്തിൽ  സമർപ്പിക്കാം. 
​ഫോൺ: 0484-2421751 , 9188680536
ഇമെയിൽ: piuekm@gmail.com

date