Post Category
ചീനച്ചിറ-ദേവഗിരി; ഡി.പി.ആർ തയ്യാറാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു
അങ്കമാലി ചീനച്ചിറ-ദേവഗിരി റോഡിൽ പുതിയ പാലം നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമായി. പാലത്തിന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി. ആർ) തയ്യാറാക്കുന്നതിനായി പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനീയർ കൺസൾട്ടൻസി സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഐ.യു, പി.എം.ജി.എസ്.വൈ, മൂന്നാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം - 682 030 എന്ന വിലാസത്തിൽ സമർപ്പിക്കാം.
ഫോൺ: 0484-2421751 , 9188680536
ഇമെയിൽ: piuekm@gmail.com
date
- Log in to post comments