Post Category
കൂടിക്കാഴ്ച എട്ടിന്
മണ്ണാര്‍ക്കാട്, ചാത്തന്നൂര്‍ ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ ദിവസ/മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് ജൂണ്‍ എട്ടിന് രാവിലെ പത്തിന് കൂടിക്കാഴ്ച നടത്തും. ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക് പ്ലേസ് സ്‌കില്‍ അധ്യാപകരെയാണ് നിയമിക്കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം, ബി എഡ്, സെറ്റ് (എസ് ഇ ടി) എന്നിവയാണ് യോഗ്യത. ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2222197.
date
- Log in to post comments