Skip to main content

വാഹനം: ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോഴിക്കോട് - പാലക്കാട് റൂട്ടില്‍ (277 കിലോമീറ്റര്‍) തപാല്‍, അനുബന്ധ സാമഗ്രികള്‍ കൊണ്ടുപോകുന്നതിനായി (മെയില്‍ കണ്‍വെയര്‍) രണ്ട് നാലുചക്ര വാഹനങ്ങള്‍ വാടകയ്ക്ക് ലഭ്യമാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. 3500 കിലോയില്‍ കുറയാത്ത പെയ്ലോഡ് കപ്പാസിറ്റിയുള്ളതും, 2023 ജൂണ്‍ നാലിനോ ശേഷമോ രജിസ്റ്റര്‍ ചെയ്തതുമായ വാഹനങ്ങളാണ് ആവശ്യം. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ്, കേരളത്തില്‍ സര്‍വീസ് നടത്താനുള്ള പെര്‍മിറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 'സൂപ്രണ്ട്, ആര്‍.എം.എസ് 'സി.ടി' ഡിവിഷന്‍, കാലിക്കറ്റ് - 673032' വിലാസത്തില്‍ ജൂണ്‍ 12നകം ലഭ്യമാക്കണം. ഫോണ്‍: 0495-2365781, 0495-2365896.

date