Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ആലപ്പുഴ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന പൊന്നുംവില സ്പെഷ്യൽ തഹസിൽദാരുടെ കാര്യാലയത്തിലേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി മാസ വാടക കരാർ അടിസ്ഥാനത്തിൽ വാഹനം ( മോട്ടോർ ക്യാബ്) ഓടിക്കുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു.ഡ്രൈവർ ഉൾപ്പെടെ ആകെ ഏഴ് സീറ്റിംഗ് കപ്പാസിറ്റിയുള്ള (7 in all) മോട്ടോർ ക്യാബ് വാഹനമാണ് ഈ കരാറിലേക്ക് ആവശ്യമായിട്ടുള്ളത്.
ടെൻഡറുകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 29. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും വിശദാംശങ്ങളും പ്രവൃത്തി ദിവസങ്ങളിൽ ആലപ്പുഴയിലുള്ള സ്പെഷ്യൽ തഹസിൽദാർ, എൽ.എ (ജനറൽ) ഓഫീസിൽ നിന്നും നേരിട്ട് ലഭ്യമാകുന്നതാണ്.
(പി ആർ/ എ എൽ പി/ 1130
date
- Log in to post comments