Post Category
അധ്യാപക നിയമനം
തൃശ്ശൂർ എൻജിനിയറിങ് കോളജിലെ വിവിധ വകുപ്പുകളിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള പരീക്ഷ/ അഭിമുഖം ജൂൺ 17, 18, 19 തീയതികളിൽ നടത്തും. മെക്കാനിക്കൽ (ജൂൺ 17), ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, എം.സി.എ, കെമിക്കൽ എൻജിനിയറിങ് (ജൂൺ 18), സ്കൂൾ ഓഫ് ആർക്കിടെക്ച്ചർ & പ്ലാനിങ്, പ്രൊഡക്ഷൻ, സിവിൽ എൻജിനിയറിങ് (ജൂൺ 19) എന്നിങ്ങനെയാണ് അഭിമുഖം. ഉദ്യോഗാർഥികൾ അതത് ദിവസം രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റ് സഹിതം വകുപ്പുകളിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് www.gectcr.ac.in സന്ദർശിക്കുക. ഫോൺ: 0487-2334144.
പി.എൻ.എക്സ്. 1974/2026
date
- Log in to post comments