Skip to main content

അധ്യാപക നിയമനം

തൃശ്ശൂർ എൻജിനിയറിങ് കോളജിലെ വിവിധ വകുപ്പുകളിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള പരീക്ഷ/ അഭിമുഖം ജൂൺ 17, 18, 19 തീയതികളിൽ നടത്തും. മെക്കാനിക്കൽ (ജൂൺ 17), ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ, എം.സി.എ, കെമിക്കൽ എൻജിനിയറിങ് (ജൂൺ 18), സ്കൂൾ ഓഫ് ആർക്കിടെക്ച്ചർ പ്ലാനിങ്, പ്രൊഡക്ഷൻ, സിവിൽ എൻജിനിയറിങ് (ജൂൺ 19) എന്നിങ്ങനെയാണ് അഭിമുഖം. ഉദ്യോഗാർഥികൾ അതത് ദിവസം രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റ് സഹിതം വകുപ്പുകളിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് www.gectcr.ac.in സന്ദർശിക്കുക. ഫോൺ: 0487-2334144.

പി.എൻ.എക്‌സ്. 1974/2026

date