Skip to main content

വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം

കേരള ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കിവരുന്ന വിവിധ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ ക്ഷണിച്ചു. 2026-27 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പഠന ധനസഹായത്തിനായി ജൂലൈ ഒന്ന് മുതല്‍ ഓഗസ്റ്റ് ഒന്ന് വരെയും എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡിനായി ഓഗസ്റ്റ് 31 വരെയും അപേക്ഷ സമര്‍പ്പിക്കാം. 2026-27 അധ്യയന വര്‍ഷത്തിലെ ഉന്നതവിദ്യാഭ്യാസ കോഴ്‌സുകള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍, അതത് കോഴ്സ് തുടങ്ങിയ ദിവസം മുതല്‍ 45 ദിവസം വരെ സ്വീകരിക്കും. നിലവില്‍ ആരംഭിച്ച കോഴ്സുകളുമായി ബന്ധപ്പെട്ട സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ ഓഗസ്റ്റ് 14 വരെ സമര്‍പ്പിക്കാമെന്നും അഡീഷണല്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date