Skip to main content

സംസ്ഥാന കര്‍ഷക അവാര്‍ഡിന് അപേക്ഷിക്കാം

 

 

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2025 ലെ കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്കായി നല്‍കുന്ന അവാര്‍ഡിലേക്ക് ജൂലൈ 13 വരെ അപേക്ഷിക്കാം. സി. അച്യുതമേനോന്‍ സ്മാരക അവാര്‍ഡ്, വി.വി രാഘവന്‍ സ്മാരക അവാര്‍ഡ്, പത്മശ്രീ കെ വിശ്വനാഥന്‍  (മിത്രാനികേതന്‍) മെമ്മോറിയല്‍ നെല്‍കതിര്‍ അവാര്‍ഡ്, സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ്, കേരകേസരി, പൈത്യക കൃഷി / വിത്ത് സംരക്ഷണ/വ്യക്തി/ വിളകളുടെ സംരക്ഷണ പ്രവര്‍ത്തനം നടത്തുന്ന ആദിവാസി ഊര്, മികച്ച ജൈവ കര്‍ഷകന്‍, മികച്ച യുവകര്‍ഷക / യുവകര്‍ഷകന്‍, ഹരിതമിത്ര, ഹൈടെക് കര്‍ഷകന്‍, കര്‍ഷകജ്യോതി, മികച്ച തേനീച്ച കര്‍ഷകന്‍, കര്‍ഷകതിലകം (വനിത), ശ്രമശക്തി, കര്‍ഷക ഭാരതി -അച്ചടി മാധ്യമം, നവമാധ്യമം, ദൃശ്യമാധ്യമം, കാര്‍ഷിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍, മികച്ച കൂണ്‍ കര്‍ഷക/ കര്‍ഷകന്‍ പഴവര്‍ഗ്ഗ സംസ്‌കരണം/ മൂല്യവര്‍ദ്ധിത മേഖലയില്‍ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തി /ഗ്രൂപ്പ്, മികച്ച കൃഷികൂട്ടം, മികച്ച കര്‍ഷക വിദ്യാര്‍ത്ഥി (സ്‌കൂള്‍), കൃഷിയില്‍ മികവുള്ള പ്രാഥമിക കാര്‍ഷിക വായ്പ്പ സഹകരണ സംഘങ്ങള്‍ (പി എ സി എസ്), മികച്ച എഫ്.പി.ഒ / എഫ്.പി.സി, എം എസ് സ്വാമിനാഥന്‍അവാര്‍ഡ് (കാര്‍ഷികഗവേഷണത്തിന്), മികച്ചറെസിഡന്‍സ് അസോസിയേഷന്‍, മികച്ച വിദ്യാഭ്യാസ സ്ഥാപനം, മികച്ച സ്‌പെഷ്യല്‍ സ്‌കൂള്‍, മികച്ച പച്ചക്കറി ക്ലസ്റ്റര്‍, കൃഷിയില്‍ മികവുള്ള പൊതുമേഖല സ്ഥാപനം, കൃഷിയില്‍ മികവുള്ള സ്വകാര്യസ്ഥാപനം, മികച്ച കൃഷി ഓഫീസര്‍,മികച്ച അസിസ്റ്റന്റ് കൃഷി ഓഫീസര്‍ / കൃഷി അസിസ്റ്റന്റ്, മികച്ച എന്‍ജിനിയര്‍-കൃഷി, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച കര്‍ഷക / കര്‍ഷകന്‍, കാര്‍ഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന ഉമ്മന്‍ ചാണ്ടി സ്മാരക അവാര്‍ഡ്, മട്ടുപ്പാവ് കൃഷി ചെയ്യുന്ന കര്‍ഷകന്‍, ഉദ്യാന ശ്രേഷ്ഠ, എന്നിങ്ങനെ 35 ഓളം കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വ്യക്തികള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ കൃഷിഭവനുകളില്‍ നിന്നും www.keralaagriculture.gov.in ല്‍ നിന്നും ലഭിക്കും.

date