Skip to main content

ലൈബ്രേറിയൻ ഒഴിവ്

പട്ടികവർഗ്ഗവികസന വകുപ്പിന് കീഴിൽ അട്ടപ്പാടി ഐ.ടി.ഡി.പി. ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ലൈബ്രേറിയൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 2026-27 അധ്യയന വർഷത്തേക്കാണ് നിയമനം. ലൈബ്രറി സയൻസിൽ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിൽ പ്രവൃത്തിപരിചയവുമുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ്, ജാതി, പ്രവൃത്തിപരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം സെപ്റ്റംബർ 10-ന് രാവിലെ 9.30-ന് അട്ടപ്പാടി മുക്കാലിയിലുള്ള റെസിഡൻഷ്യൽ സ്കൂളിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04924-253347.

date