Post Category
ഇഞ്ചിക്കുന്ന് മലവാരം നിക്ഷിപ്ത വനമായി വിജ്ഞാപനം ചെയ്തു
മണ്ണാര്‍ക്കാട് താലൂക്കില്‍ പൊറ്റശ്ശേരി ഒന്ന്, പാലക്കയം വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന ഇഞ്ചിക്കുന്ന് മലവാരത്തിലെ 4.28 ഹെക്ടര്‍ സ്ഥലം നിക്ഷിപ്ത വനമായി വിജ്ഞാപനം ചെയ്തതായി മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. 02/2 പി, 20/1 സിപി, 2081/പി, 2080/5, 307/3, 307/4 സര്‍വേ നമ്പറില്‍പ്പെട്ട സ്ഥലമാണിത്. 1974-ലെ സ്വകാര്യവനം നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും ചട്ടം 2 എ അനുസരിച്ച് ബന്ധപ്പെട്ട ഫോറസ്റ്റ് ട്രൈബ്യൂണല്‍, വില്ലേജ് ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, ഫോറസ്റ്റ് റെയിഞ്ച് ഓഫീസുകള്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസുകള്‍, പാലക്കാട് നിക്ഷിപ്ത വനപാലകന്റെ ഓഫീസ് എന്നിവിടങ്ങളില്‍ വിജ്ഞാപനം പരിശോധിക്കാവുന്നതാണെന്ന് മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments