കളക്ടറേറ്റിൽ ദേശീയ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു
ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി എൽ.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടർ എം. രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആഗ്നസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസ് ജോയിന്റ് ഡയറക്ടർ ഏലിയാമ്മ നൈനാൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി.
കളക്ടറേറ്റ് ജീവനക്കാർക്കായി നേച്ചർ ക്യൂർ മെഡിക്കൽ ഓഫീസർ ഡോ. പി. എ. അഞ്ജു ചെയർ യോഗ പരിശീലനം നൽകി. ആയുഷ് വിഭാഗത്തിലെ സിദ്ധ, യൂനാനി, നാച്ചുറോപ്പതി ചികിത്സാരീതികളെക്കുറിച്ച് മെഡിക്കൽ ഓഫീസർമാരായ ഡോ. സുഹൈബ് (യൂനാനി), ഡോ. ശ്രീലക്ഷ്മി (സിദ്ധ) എന്നിവർ ബോധവൽക്കരണ ക്ലാസ്സുകൾ നയിച്ചു.
തുടർന്ന് മെഡിക്കൽ പരിശോധന, ഐ.ഇ.സി. മെറ്റീരിയൽ പ്രദർശനം, യോഗ ഇൻസ്ട്രക്ടർമാരായ വഹീദ എം., ഡോ. ദിനേശ് എന്നിവരുടെ നേതൃത്വത്തിൽ യോഗ പരിശീലനം എന്നിവയും നടന്നു.
ദിനാചരണത്തിന്റെ ഭാഗമായി ബി.ഇ.എം.എച്ച്.എസ്.എസ്. സ്കൂളിൽ സംഘടിപ്പിച്ച :പ്രകൃതി നിർണ്ണയ ക്യാമ്പ്' ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആഗ്നസ് ക്ലീറ്റസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ ജയദീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫീസർമാരായ ഡോ. ഷെഫീന, ഡോ. ഒ. വി. ദിവ്യ, ഡോ. പി. ബാബു, എ.എം.എ.ഐ. പ്രതിനിധി ഡോ. അനൂജ് രാമചന്ദ്രൻ, രാജീവ് തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ മെഡിക്കൽ ഓഫീസിൽ നടന്ന എ.എച്ച്.ഡബ്ല്യു.സി. ആശ വർക്കർമാർക്കുള്ള പരിശീലന പരിപാടിയും ജില്ലാ മെഡിക്കൽ ഓഫീസർ ഉദ്ഘാടനം ചെയ്തു. പിറയിരി മെഡിക്കൽ ഓഫീസർ ഡോ. ജയന്തി വിജയൻ നേതൃത്വം നൽകിയ പരിശീലനത്തിൽ ഇരുനൂറോളം ആശ വർക്കർമാർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഫുഡ് എക്സ്പോയും സംഘടിപ്പിച്ചു.
- Log in to post comments