Skip to main content
നൂറണി പുതിയ പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍

നൂറണി പുതിയ പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍ കെട്ടിടം നാടിന് സമര്‍പ്പിച്ചു

പട്ടികവര്‍ഗ പെണ്‍കുട്ടികളുടെ ഉന്നതപഠനം ഉറപ്പാക്കുന്നതിനായി നൂറണിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിമിച്ച പുതിയ പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍ കെട്ടിടം പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി നാടിന് സമര്‍പ്പിച്ചു. പട്ടികജാതി- പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മികച്ച ഭക്ഷണവും സുരക്ഷിതമായ താമസവും പഠനാന്തരീക്ഷവും ഉറപ്പാക്കുകയാണ് ലക്ഷ്യം. വകുപ്പിന് കീഴിലുള്ള ഹോസ്റ്റലുകളില്‍ കാലാനുസൃതമായി ഭക്ഷണ മെനു പരിഷ്‌കരിക്കുമെന്നും ഇതിനായി അധിക തുക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

അട്ടപ്പാടി, പറമ്പിക്കുളം, നെല്ലിയാമ്പതി തുടങ്ങിയ മലയോര-വിദൂര മേഖലകളില്‍ നിന്നുള്ള പട്ടികവര്‍ഗ വിദ്യാര്‍ഥിനികള്‍ക്ക് തടസമില്ലാതെ പഠനം ഉറപ്പാക്കുന്നതിനാണ് പുതിയ മന്ദിരം പണിതത്. മൂന്നുനിലകളിലായി 990 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ 3.98 കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്.

പരിപാടിയില്‍ രമേഷ് പിഷാരടി എം.എല്‍.എ അധ്യക്ഷനായി. വി കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയായി. വാര്‍ഡ് കൗണ്‍സിലര്‍ എം.എം അഷ്‌ക്കര്‍, പട്ടികവര്‍ഗ വികസന ഓഫീസര്‍ എം ഷമീന, ഐ.ടി.ഡി.പി പ്രൊജക്ട് ഡയറക്ടര്‍ വി കെ സുരേഷ്‌കുമാര്‍, പാലക്കാട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ എം രാഹുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date