Skip to main content

ഐ. എച്ച്. ആർ. ഡി സെമസ്റ്റർ പരീക്ഷ

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഒന്നും രണ്ടും സെമസ്റ്റർ), പി.ജി.ഡി.സി.എഫ്, സൈബർ ഫോറൻസിക്‌സ് & സെക്യൂരിറ്റി (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നീ കോഴ്‌സുകളുടെ റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ, (2018 സി.സി.എൽ.ഐ.എസ് സപ്ലിമെന്ററി, (2020, 2024 സ്കീം) 2026 ഡിസംബർ മാസത്തിൽ നടത്തും. വിദ്യാർത്ഥികൾക്ക് പഠിക്കുന്ന / പഠിച്ചിരുന്ന സെന്ററുകളിൽ നവംബർ 07, 2026 വരെ ഫൈൻ കൂടാതെയും, നവംബർ 16, 2026 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. പരീക്ഷാ ടൈംടേബിൾ നവംബർ മാസം അവസാന വാരത്തിൽ പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷനുള്ള അപേക്ഷാ ഫോറം സെന്ററിൽ നിന്നും ലഭിക്കും. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റായ www.ihrd.ac.in ൽ ലഭ്യമാണ്.
 

date