Skip to main content

മ്യൂസിക് ഇൻസ്ട്രക്ടറെയും കെയർ ടേക്കറേയും ആവശ്യമുണ്ട്

പാലക്കാട് ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിൽ കുട്ടികൾക്ക് മ്യൂസിക് പരിശീലിക്കുന്നതിന് മ്യൂസിക് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തിലുള്ള പ്രാവീണ്യമാണ് യോഗ്യത. പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം ഹാജരാക്കണം.
സ്ഥിര ജീവനക്കാരായ കെയർടേക്കർമാർ ലീവിൽ പ്രവേശിക്കുമ്പോൾ പകരം ദിവസ വേതനത്തിൽ ജോലി നോക്കുന്നതിനായി കെയർ ടേക്കറെയും ആവശ്യമുണ്ട്. കെയർ ടേക്കർ ആയി പുരുഷ ജീവനക്കാരെയാണ് ആവശ്യമുള്ളത്. പ്ലസ് ടു പാസ് ആണ് യോഗ്യത. അധിക യോഗ്യത എന്തെങ്കിലുമുണ്ടെങ്കിൽ അതും പരിഗണിക്കും. കമ്പ്യൂട്ടർ അഭിരുചിയുള്ളവർക്ക് മുൻഗണനയുമുണ്ട്. 50 വയസ്സുവരെയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി ഒൿടോബർ 30 രാവിലെ 11 ന് മുട്ടികുളങ്ങര കാപ്പ് ക്യാമ്പ് സെക്കൻ്റ് ബറ്റാലിയന് അടുത്തുള്ള ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിൽ സൂപ്രണ്ട് മുൻപാകെ അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

date