Skip to main content

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം

കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കരാര്‍ നിയമനം നടത്തും. ബയോമെഡിക്കല്‍ എന്‍ജിനീയര്‍, ഓക്‌സിജന്‍ ടെക്‌നീഷ്യന്‍, ഇ-ഹെല്‍ത്ത് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലാണ് നിയമനം. ബയോമെഡിക്കല്‍ എന്‍ജിനീയറിങ് ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള 18-നും 40-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ബയോമെഡിക്കല്‍ എന്‍ജിനീയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് അല്ലെങ്കില്‍ ഇന്‍സ്ട്രുമെന്റേഷന്‍ ഡിപ്ലോമയും മെഡിക്കല്‍ ഗ്യാസ് പൈപ്പ്ലൈന്‍ സിസ്റ്റം അല്ലെങ്കില്‍ പി.എസ്.എ ഓക്‌സിജന്‍ പ്ലാന്റ് പരിശീലന സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തെ പരിചയവുമുള്ളവര്‍ക്ക് ഓക്‌സിജന്‍ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ബി.സി.എയും ഇ-ഹെല്‍ത്ത്, ഇ-ഓഫീസ്, ഇ-ട്രഷറി, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ് എന്നിവയില്‍ ഒരു വര്‍ഷത്തെ പരിചയവുമുള്ള 18-നും 35-നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഇ-ഹെല്‍ത്ത് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അവസരം.യോഗ്യതയും പ്രായവും തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് മുന്‍പ് കോട്ടത്തറ ആശുപത്രി ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9048088101.

date