Skip to main content

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

        തിരുവനന്തപുരം ചാല സർക്കാർ ഐടിഐയിൽ മൾട്ടിമീഡിയ ആനിമേഷൻ ആൻഡ് സ്പെഷ്യൽ എഫക്ട്സ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് (താത്കാലികം) മുസ്ലീം കാറ്റഗറിയിൽ നിന്നും അഭിമുഖത്തിന് ക്ഷണിച്ചു. മൾട്ടിമീഡിയ ആനിമേഷൻ സ്‌പെഷ്യൽ ഇഫക്ട്‌സിൽ ബിവോക്/ ബിരുദം/ രണ്ട് വർഷ ഡിപ്ലോമ/ അഡ്വാൻസ്ഡ് ഡിപ്ലോമ (വൊക്കേഷണൽ)/ ബന്ധപ്പെട്ട ട്രേഡിൽ എൻടിസി/ എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം. ഒക്ടോബർ 31 രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുമായി ചാല സർക്കാർ ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ 0471 2459255.

പി.എൻ.എക്‌സ്. 4519/2026

date