Post Category
ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം ചാല സർക്കാർ ഐടിഐയിൽ മൾട്ടിമീഡിയ ആനിമേഷൻ ആൻഡ് സ്പെഷ്യൽ എഫക്ട്സ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് (താത്കാലികം) മുസ്ലീം കാറ്റഗറിയിൽ നിന്നും അഭിമുഖത്തിന് ക്ഷണിച്ചു. മൾട്ടിമീഡിയ ആനിമേഷൻ സ്പെഷ്യൽ ഇഫക്ട്സിൽ ബിവോക്/ ബിരുദം/ രണ്ട് വർഷ ഡിപ്ലോമ/ അഡ്വാൻസ്ഡ് ഡിപ്ലോമ (വൊക്കേഷണൽ)/ ബന്ധപ്പെട്ട ട്രേഡിൽ എൻടിസി/ എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം. ഒക്ടോബർ 31 രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുമായി ചാല സർക്കാർ ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ 0471 2459255.
പി.എൻ.എക്സ്. 4519/2026
date
- Log in to post comments