കേരളശ്ശേരി റോഡ് നവീകരണത്തിന് 1.90 കോടി: നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു
കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ റോഡുകളിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇതിനായി 1.90 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പ്രദേശത്തെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് വാർഡ് തലത്തിൽ റോഡുകളുടെ നവീകരണവും അറ്റകുറ്റപ്പണികളും നടപ്പിലാക്കുന്നത്.
പഞ്ചായത്ത് സ്റ്റീയറിങ് കമ്മിറ്റി, അസിസ്റ്റന്റ് എൻജിനീയർ, ഓവർസീയർമാർ എന്നിവർ നേരിട്ടെത്തി പരിശോധന നടത്തിയ ശേഷമാണ് ഓരോ വർക്കിന്റെയും എസ്റ്റിമേറ്റ് തയ്യാറാക്കിയത്. തുടർന്ന് ടെൻഡർ നടപടികൾ പൂർത്തീകരിച്ചാണ് നിർമ്മാണത്തിലേക്ക് കടന്നത്.
നിലവിൽ കോൺക്രീറ്റ് ചെയ്യേണ്ട റോഡുകളുടെ വർക്കുകൾ ആരംഭിച്ചുകഴിഞ്ഞു. ബിറ്റുമിൻ ഉപയോഗിച്ചുള്ള റോഡ് പണികൾ കാലാവസ്ഥ അനുയോജ്യമാകുന്നതോടെ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ പ്രദേശത്തെ യാത്രാദുരിതത്തിന് വലിയ പരിഹാരമാകും.
- Log in to post comments