ഗസ്റ്റ് അധ്യാപക ഒഴിവ്
മലപ്പുറം സർക്കാർ കോളേജിൽ 2026-27 അധ്യയന വർഷത്തിൽ അറബിക് വിഷയത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു.
നിലവിലുള്ള യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യത ഉള്ളവരായിരിക്കണം അപേക്ഷകർ. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം.
അഭിമുഖത്തിന് എത്തുന്ന ഉദ്യോഗാർത്ഥികൾ ബിരുദ സർട്ടിഫിക്കറ്റ്, എല്ലാ സെമസ്റ്ററുകളിലെയും മാർക്ക് ലിസ്റ്റുകൾ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് (എം എ /എം എസ് സി /എം കോം) എല്ലാ സെമസ്റ്ററുകളിലെയും മാർക്ക് ലിസ്റ്റുകൾ, നെറ്റ് / ജെ ആർ എഫ് സർട്ടിഫിക്കറ്റുകൾ (ബാധകമായവർക്ക്), പിഎച്ച്ഡി ഡിഗ്രി സർട്ടിഫിക്കറ്റ് (ബാധകമായവർക്ക്) തുടങ്ങിയ രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകണം.
പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ), കോളീജിയറ്റ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്നുള്ള ഗസ്റ്റ് ലക്ചറർ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയും നൽകണം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 16ന് രാവിലെ പത്തിന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
- Log in to post comments