Post Category
ജിപിഎസ് മാപ്പ് തയ്യാറാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു
അട്ടപ്പാടി മേഖലയില്‍ വനാവകാശ നിയമം 2006 നടപ്പിലാക്കുന്നതിനായി ജി.പി.എസ് ഉപയോഗിച്ച് സര്‍വ്വെ നടപടികള്‍ നടന്നുവരുന്നു. ഇത്തരത്തില്‍ നടപടി പൂര്‍ത്തിയാക്കുന്ന അപേക്ഷകളില്‍ ജി.പി.എസ് (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം) ഉപയോഗിച്ച്കൊണ്ട് മാപ്പ് തയ്യാറാക്കി നല്‍കുന്നതിന് വ്യക്തി/ സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഒരു അപേക്ഷയില്‍ മാപ്പ് തയ്യാറാക്കുന്നതിന് വേണ്ടിവരുന്ന തുക ക്വട്ടേഷനില്‍ കാണിച്ചിരിക്കണം. ക്വട്ടേഷനുകള്‍ ജൂണ്‍ പത്തിന് വൈകിട്ട് മൂന്നിനകം നല്‍കണം. അതേദിവസം വൈകിട്ട് നാലിന് അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസില്‍ ക്വട്ടേഷന്‍ തുറക്കും. ക്വട്ടേഷന്‍ അംഗീകാരം ലഭിച്ച വ്യക്തി/ സ്ഥാപനം ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസറുമായി 200 രൂപ മുദ്രപ്പത്രത്തില്‍ കരാര്‍ ഒപ്പുവെയ്ക്കേണ്ടതാണെന്നും പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254223, 04924 254382.
date
- Log in to post comments