Skip to main content

ക്ഷേമനിധി വിഹിതം അടയ്ക്കാന്‍ ഡിസംബര്‍ 31 വരെ അവസരം

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 1985 ലെ പഴയ പദ്ധതി പ്രകാരം ക്ഷേമനിധി കുടിശ്ശിക വരുത്തിയിട്ടുള്ളതും റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചിട്ടുള്ളതും റവന്യൂ റിക്കവറി നടപടികള്‍ ആരംഭിക്കാത്തതുമായ കേസുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ പലിശയും പിഴപലിശയും ഒഴിവാക്കി ക്ഷേമനിധി കുടിശ്ശിക അടയ്ക്കുന്നതിന് ഡിസംബര്‍ 31 വരെ അവസരം. ക്ഷേമനിധി വിഹിതം അടയ്ക്കുന്നതില്‍ കുടിശ്ശിക വരുത്തിയിട്ടുള്ളവര്‍ പദ്ധതി ആനുകൂല്യം  പ്രയോജനപ്പെടുത്തി പലിശ, ജപ്തി നടപടികളില്‍ നിന്നും ഒഴിവാകണമെന്ന് ജില്ലാ എക്്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491- 2547437.

date