Post Category
ജില്ല എക്സിക്യൂട്ടീവ് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കണ്ണൂർ ജില്ലാ എസ്ക്യൂട്ടീവ് ഓഫീസിൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 36,600-79,000 ശമ്പള സ്കെയിലുളള ജീവനക്കാർക്ക് അപേക്ഷിക്കാം. സൂപ്പർവൈസറി തസ്തികയിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ അപേക്ഷകൾ ചീഫ് എക്സിക്യൂട്ടീവ്, കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ്, എസ്.എൻ.പാർക്ക്, പൂത്തോൾ.പി.ഒ, പിൻ. 680004, എന്ന വിലാസത്തിൽ നവംബർ 15നകം ലഭ്യമാക്കണം. (ഫോൺ: 0487 2386871)
പി.എൻ.എക്സ്.3779/19
date
- Log in to post comments