Skip to main content

ജില്ല എക്‌സിക്യൂട്ടീവ് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കണ്ണൂർ ജില്ലാ എസ്‌ക്യൂട്ടീവ് ഓഫീസിൽ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 36,600-79,000 ശമ്പള സ്‌കെയിലുളള ജീവനക്കാർക്ക് അപേക്ഷിക്കാം. സൂപ്പർവൈസറി തസ്തികയിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ അപേക്ഷകൾ ചീഫ് എക്‌സിക്യൂട്ടീവ്, കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ്, എസ്.എൻ.പാർക്ക്, പൂത്തോൾ.പി.ഒ, പിൻ. 680004, എന്ന വിലാസത്തിൽ നവംബർ 15നകം ലഭ്യമാക്കണം. (ഫോൺ: 0487 2386871)
പി.എൻ.എക്‌സ്.3779/19

date