മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനം
പ'ികജാതി പ'ിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കു കേരളത്തിലെ 25 മോഡല്‍ റെസിഡന്‍ഷ്യല്‍/ആശ്രമം സ്കൂളുകളില്‍ 2018-19 അധ്യയന വര്‍ഷം അഞ്ച്, ആറ് ക്ലാസുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ കുറവോ ഉള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം. പ്രാക്തന ഗോത്ര വര്‍ഗ്ഗക്കാര്‍ക്ക് പ്രവേശന പരീക്ഷ ബാധകമല്ല. വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ ആറാം ക്ലാസിലേക്കും മറ്റു റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ അഞ്ചാം ക്ലാസിലേക്കുമാണ് പ്രവേശനം നല്‍കുത്. അപേക്ഷാ ഫോറത്തിന്റെ മാത്യകയും വിശദവിവരങ്ങളും ജില്ലാ പ'ികജാതി വികസന ഓഫീസ്, ഐറ്റിഡിപി ഓഫീസ്,, ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസ് എിവിടങ്ങളില്‍ ലഭിക്കും. നിശ്ചിത മാത്യകയിലുള്ള പൂരിപ്പിച്ച അപേക്ഷ ജില്ലാ പ'ികജാതി വികസന ഓഫീസ്, പ'ിക വര്‍ഗ്ഗ വികസന ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എിവിടങ്ങളില്‍ ഫെബ്രുവരി അഞ്ചിനകം നല്‍കണം. പ്രവേശന പരീക്ഷ ഫെബ്രുവരി 24 ന് നടക്കും.
- Log in to post comments