സെലക്ഷന് ട്രയല്‍സ്
ആലപ്പുഴ: 2020-21 അദ്ധ്യായന വർഷം,ജി.വി.രാജ സ്പോർട്സ് സ്കൂൾ-തിരുവനന്തപുരം,കണ്ണൂർ സ്പോർട്സ് ഡിവിഷന് പുതുതായി ആരംഭിക്കുന്ന കാസര്‍ഗോഡ്,തൃശ്ശൂര്‍,പത്തനംതിട്ട സ്പൂോര്ട്ട്സ് ഡിവിഷനുകള്‍ എന്നീ കായിക വിദ്യാലയങ്ങളിലേയ്ക്ക് 6,7,8,9, പ്ലസ് വണ്‍/ വി.എച്ച്.എസ്.ഇ ക്ലാസ്സുകളിലേയ്ക്ക് പ്രവേശനം നല്‍കുന്നതിന് അത്ലറ്റിക്സ്, ബാസ്കറ്റ്ബോള്‍,വോളീബോള്‍, ഫുഡ്ബോള്‍, തായ്ക്വൊണ്ടോ ,റസ്ലിംഗ്,ഹോക്കി,വെയ്റ് ലിഫ്റ്റിംഗ്,ബോക്സിംഗ്,ജൂഡോക്രിക്കറ്റ് (പെണ്കുട്ടികള്ക്) എന്നീ കായിക ഇനങ്ങളില്‍ താല്‍പ്പര്യമുള്ള കുട്ടികളെ തെരഞ്ഞടുക്കുന്നതിനായി സംസ്ഥാന കായിക യുവജന കാര്യാലയം സെലക്ഷന് ട്രയല്‍സ് സംഘടിപ്പിക്കുന്നു. പ്രവേശനം ആഗ്രഹിക്കുന്ന ആലപ്പുഴ ജില്ലയിലെ കുട്ടികള്‍ ജനന തീയതി തെളിയിക്കുന്ന ഏതെങ്കിലും രേഖയും,ജില്ലാ-സംസ്ഥാന-ദേശീയ മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ ആയതിന്റെ സര്‍ട്ടിഫിക്കറ്റും ഫോട്ടോയുമായി ഫെബ്രുവരി 7ന് രാവിലെ 7.30 ന് മുമ്പായി ആലപ്പുഴ S D V ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നേരിട്ട് ഹാജരാകേണ്ടതാണ്. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ http://gvrsportsschool. orgഎന്ന ലിങ്കില്‍ ഓണ്‍ലൈനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് 9961631638 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
- Log in to post comments