Post Category
അസാപ് സമ്മര്‍ സ്കില്‍ സ്കൂളില്‍ നൈപുണ്യ വികസന പരിപാടി
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടപ്പിലാക്കുന്ന സംയുക്ത സംരംഭമായ അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) സമ്മര്‍ സ്കില്‍ സ്കൂള്‍ നൈപുണ്യ വികസന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
15 -25 വയസ്സ് പ്രായപരിധിയില്‍പ്പെടുന്നവര്‍ക്ക് അവരവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു തൊഴില്‍ നൈപുണ്യ കോഴ്സ് തിരഞ്ഞെടുക്കാം. തൊഴില്‍ സാധ്യതയുള്ള നിരവധി തൊഴില്‍മേഖലകളില്‍ നിന്നുള്ള കോഴ്സുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴ്സില്‍ തൊഴില്‍ നൈപുണ്യം ആര്ജ്ജിക്കുന്നതിനുതകുന്ന പ്രാക്ടിക്കല്‍, ഇന്റേണ്‍ഷിപ്പ് എന്നിവയും ഉള്‍പ്പെടും. താല്പര്യമുള്ളവര് www.asapkerala.gov.in/sss ല്‍ ഫെബ്രുവരി എട്ടിനകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 0471 - 2772500/9497469712.
പി.എന്‍.എക്സ്.455/18
date
- Log in to post comments