Skip to main content

തൊഴിലാളികളുടെ മിനിമം വേതനം തെളിവെടുപ്പ് 14-ന്

ടോഡി-ടാപ്പിങ് തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള ഉപസമിതി തെളിവെടുപ്പ് യോഗം നവംബര്‍ 14-ന് രാവിലെ 10.30-ന്  തൃശ്ശൂര്‍ രാമനിലയം ഗവ. ഗസ്റ്റ് ഹൗസ് സമ്മേളനഹാളില്‍ നടക്കുമെന്ന്  ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.

യോഗത്തില്‍ ജില്ലയിലെ ടോഡി ടാപ്പിങ് മേഖലയിലെ തൊഴിലുടമകളും ട്രേഡ് യൂനിയന്‍ പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു. 
 

date