Skip to main content

ഇന്നലെ ജില്ലയിൽ മടങ്ങി എത്തിയത് 129 പ്രവാസികൾ 30  പേർ  ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ

 

 അബുദാബി,  ബഹറിൻ, ജിദ്ദ ദോഹ,  ദുബായ്,  കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നും  നെടുമ്പാശ്ശേരി, കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ  ഇന്നലെ (ജൂൺ 2) ജില്ലയിലെത്തിയത് 129 പാലക്കാട് സ്വദേശികൾ.  ഇവരിൽ 30 പേർ  ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു.  ബാക്കിയുള്ള 99 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 

 അബുദാബിയിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 23 പാലക്കാട് സ്വദേശികളാണ് തിരിച്ചെത്തിയത്. ഇവരിൽ 12 പേർ  ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ  പ്രവേശിച്ചു. 11 പേർ  വീട്ടിൽ നിരീക്ഷണത്തിലാണ്.

 ബഹറിനിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 16 പാലക്കാട് സ്വദേശികളിൽ 9 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. ഏഴുപേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

 ജിദ്ദയിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 32 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്.

 ദോഹയിൽ  നിന്നും കൊച്ചി  അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 16 പാലക്കാട് സ്വദേശികളിൽ ഒരാൾ  ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ  പ്രവേശിച്ചിട്ടുണ്ട്. 15 പേർ  വീടുകളിൽ നിരീക്ഷണത്തിലാണ്.

 ദുബായിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 26 പാലക്കാട് സ്വദേശികളിൽ ആറുപേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ  പ്രവേശിച്ചു. 20 പേർ  വീടുകളിൽ നിരീക്ഷണത്തിലാണ്.

 കുവൈറ്റിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 16  പേരിൽ 2 പേർ  ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. 14 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയർ കൺട്രോൾ  സെന്ററായ ചെമ്പൈ സംഗീത കോളേജിൽ  എത്തിയവരെയാണ് ഇൻസ്റ്റിറ്റ്യൂഷനൽ  ക്വാറന്റൈനിൽ  പ്രവേശിപ്പിച്ചിരിക്കുന്നത്.

ജില്ലയിൽ വീടുകളിലും കോവിഡ് കെയർ സെന്ററിലുമായി 1072 പ്രവാസികള്‍ നിരീക്ഷണത്തില്‍

ജില്ലയില്‍ വീടുകളിലും സർക്കാരിന്റെ കോവിഡ്  കെയർ സെന്ററുകളിലുമായി നിലവിൽ 1072 പ്രവാസികളാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇവരിൽ 465 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്.

 607 പ്രവാസികൾ  വീടുകളിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

date