Post Category
വാളയാർ ചെക്പോസ്റ്റ് വഴി 1420 പേർ കേരളത്തിലെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് ( ജൂൺ 12 നു രാത്രി എട്ടു വരെ) 1420 പേർ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു.787 പുരുഷൻമാരും 416 സ്ത്രീകളും 217 കുട്ടികളുമുൾപ്പെടെയുള്ളവർ 495 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 432 കാറുകൾ, 42 ഇരുചക്രവാഹനങ്ങൾ, 6 ട്രാവലറുകൾ, 9 മിനി ബസുകൾ, 4 ഓട്ടോറിക്ഷകൾ , രണ്ട് ആംബുലൻ സുകൾ എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.
date
- Log in to post comments