ഇന്ന് ജില്ലയിൽ 12പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4 പേർ വിദേശത്തുനിന്നും 8 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ് .
1.കുവൈറ്റിൽ നിന്നും 12/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന 46വയസുള്ള മാരാരിക്കുളം സ്വദേശി
2.മുംബൈയിൽ നിന്നും5/6ന് ട്രെയിനിൽ ആലപ്പുഴ എത്തിതുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന മുതുകുളം സ്വദേശിയായ യുവാവ്
3,4&5.ചെന്നൈയിൽ നിന്നും 4/6ന് സ്വകാര്യ വാഹനത്തിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നപട്ടണക്കാട് സ്വദേശികളായ അച്ഛനും അമ്മയും പെൺകുട്ടിയും
6.ബാംഗ്ലൂരിൽ നിന്നും9/6ന് വിമാനത്തിൽ കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന തൈക്കാട്ടുശേരി സ്വദേശിയായ യുവതി
7.മഹാരാഷ്ട്രയിൽ നിന്ന് ട്രെയിനിൽ 12/06 ന് ആലപ്പുഴയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന തൈക്കാട്ടുശേരി സ്വദേശിനിയായ യുവതി
8.നൈജീരിയയിൽ നിന്നും 18/6 ന് തിരുവനന്തപുരത്തെത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തി ലായിരുന്ന പത്തിയൂർ സ്വദേശിയായ യുവാവ്
9. മുംബൈയിൽ നിന്നും 5/6 ന് വിമാനത്തിൽ കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തി ലായിരുന്ന 47 വയസുള്ള കാർത്തികപ്പള്ളി സ്വദേശിനി
10. ദുബായിൽ നിന്ന് 10/6 ന് കൊച്ചിയിലെത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന ചേർത്തല തെക്ക് സ്വദേശിയായ യുവാവ്
11. കുവൈറ്റിൽ നിന്നും 11/6 ന് കൊച്ചിയിലെത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന പാലമേൽ സ്വദേശിയായ യുവാവ്
12. മുംബൈയിൽ നിന്നും 10/6 ന് വിമാനത്തിൽ കൊച്ചിയിലെത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന 49 വയസുള്ള കായംകുളം സ്വദേശിനി
ദുബായിയിൽ നിന്ന് എത്തി മലപ്പുറം ജില്ലയിൽ ചികിത്സയിലായിരുന്നു 51 വയസുള്ള കുമാരപുരം സ്വദേശി ഇന്ന് രോഗവിമുക്തനായി.
103 പേർ ആശുപത്രിയിൽ ചികിൽസയിലാണ്
86 പേർ രോഗമുക്തരായി.
- Log in to post comments