Post Category
സ്വര്‍ണ്ണനാണയം ലേലം ചെയ്യുന്നു
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി കലക്ടറേറ്റില്‍ ലഭിച്ച രണ്ടുഗ്രാം വീതം തൂക്കമുള്ള നാലു സ്വര്‍ണ്ണനാണയങ്ങള്‍ നിലവിലെ മാര്‍ക്കറ്റ് വില അനുസരിച്ച് ഓഗസ്റ്റ് 12ന് ഉച്ചക്ക് 12 മണിക്ക് ഹുസൂര്‍ ശിരസ്തദാറിന്റെ ചേമ്പറില്‍ പരസ്യമായി ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 3500 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കണം.
date
- Log in to post comments