നവീകരിച്ച മൂന്ന് റോഡുകള്‍ ഉദ്ഘാടനം ചെയ്തു
താനാളൂര്‍ ഗ്രാമപഞ്ചായത്തില്‍പ്പെട്ട വട്ടത്താണിയിലെ മൂന്ന് റോഡുകളുടെ ഉദ്ഘാടനം വി.അബ്ദുറഹിമാന് എം.എല്‍.എ നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ വീതം അനുവദിച്ച് വീതി കൂട്ടി നവീകരിച്ച വട്ടത്താണി-പട്ടരു പറമ്പ് റോഡ്, വട്ടത്താണി-ദേവധാര്‍ ബൈപ്പാസ് റോഡ്, ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം കോണ്‍ക്രീറ്റിങ് പൂര്‍ത്തീകരിച്ച പ്ലേറ്റ് കമ്പനി-മഞ്ചാടിക്കല്‍ അങ്കണവാടി റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് വി.അബ്ദുറഹിമാന് എം.എല്‍.എ നിര്‍വഹിച്ചത്. താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മുജീബ് ഹാജി അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം മല്ലിക ടീച്ചര്‍, ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് പി.എസ് സഹദേവന്, പി.സതീശന് മാസ്റ്റര്‍, ടി.പ്രതീഷ് കുമാര്‍, വി.സുജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments