Skip to main content

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സ് സീറ്റൊഴിവ്

 

 

പാലക്കാട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പട്ടികജാതി/ പട്ടികവര്‍ഗക്കാര്‍ക്കായുള്ള സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സ് (ഒ ലെവല്‍ / ഡി.സി.എ.യ്ക്ക് തുല്യം) സീറ്റ് ഒഴിവിലേക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് യോഗ്യത. മൂന്നു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള 30 വയസ്സിനു താഴെയുള്ളവര്‍ക്കാണ് അവസരം. വിശദവിവരങ്ങള്‍ ഹെഡ് ഓഫ് സെന്റര്‍,  കെല്‍ട്രോണ്‍ നോളജ് സെന്റര്‍,  മഞ്ഞക്കുളം റോഡ്, പാലക്കാട് 14 വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0491-2504599, 9847597587.

date