Post Category
പുഞ്ചകൃഷി: അവകാശ ലേലം 23ന്
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ മുട്ടാർ വില്ലേജിൽ ചേരിക്കലകം പാടശേഖരത്തിൽ സർക്കാർ അധീനതയിൽ ഉള്ള നിലത്തിൽ 1196 ആണ്ടിലെ പുഞ്ച കൃഷി ചെയ്യാനുള്ള അവകാശം ലേലം സെപ്റ്റംബർ 23ന് നടത്തും. ബ്ലോക്ക് നമ്പർ 34ൽ റീസർവേ നമ്പർ ( പഴയ സർവ്വേ നമ്പർ 400/1,400/2, 385/1, 385/2)ൽ 2.08.35 ഹെക്ടർ നിലത്തും, ബ്ലോക്ക് നമ്പർ 34ല്‍ 422/1 ൽ 1.09.75 ഹെക്ടർ നിലത്തും , ബ്ലോക്ക് നമ്പർ 34 ൽ 443/5, 00.98.40 ഹെക്ടർ നിലത്തും , പുഞ്ചകൃഷി ഇറക്കുന്നതിനുള്ള ലേലമാണ് 23ന് രാവിലെ 11മണിക്ക് മുട്ടാർ വില്ലേജ് ഓഫിസില്‍ നടക്കുക. വിശദ വിവരത്തിന് ഫോൺ: 0477 2702221.
date
- Log in to post comments