Skip to main content

ഭക്ഷ്യസുരക്ഷാ ലൈസന്‍സ്

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഭക്ഷ്യസംരംഭകരും കച്ചവടക്കാരും ലൈസന്‍സോ രജിസ്‌ട്രേഷനോ എടുക്കുന്നതിന് ഒക്‌ടോബര്‍ 21 ന് ശേഷം ഔദ്യോഗിക അറിയിപ്പ് ലഭിക്കുമ്പോള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഇതിനായി അക്ഷയ സെന്ററുകളുമായോ ഭക്ഷ്യസുരക്ഷാ ഓഫീസുകളുമായോ ബന്ധപ്പെടണം. നിലവില്‍ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ കൈവശമുള്ള സംരംഭകരുടെ വിവരങ്ങള്‍  FoSCoS എന്ന പുതിയ സംവിധാനത്തിലേക്ക് പോര്‍ട്ട് ചെയ്യും. വിശദ വിവരങ്ങള്‍ക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0474-2766950.
(പി.ആര്‍.കെ നമ്പര്‍ 2760/2020)

 

date