Post Category
ഭക്ഷ്യസുരക്ഷാ ലൈസന്‍സ്
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഭക്ഷ്യസംരംഭകരും കച്ചവടക്കാരും ലൈസന്‍സോ രജിസ്ട്രേഷനോ എടുക്കുന്നതിന് ഒക്ടോബര്‍ 21 ന് ശേഷം ഔദ്യോഗിക അറിയിപ്പ് ലഭിക്കുമ്പോള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഇതിനായി അക്ഷയ സെന്ററുകളുമായോ ഭക്ഷ്യസുരക്ഷാ ഓഫീസുകളുമായോ ബന്ധപ്പെടണം. നിലവില്‍ ലൈസന്‍സ്/രജിസ്ട്രേഷന് കൈവശമുള്ള സംരംഭകരുടെ വിവരങ്ങള്‍ FoSCoS എന്ന പുതിയ സംവിധാനത്തിലേക്ക് പോര്‍ട്ട് ചെയ്യും. വിശദ വിവരങ്ങള്‍ക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0474-2766950.
(പി.ആര്.കെ നമ്പര്‍ 2760/2020)
date
- Log in to post comments