Skip to main content
കഞ്ചിക്കോട് ഐനോക്സ് എയര്‍ പ്രോഡക്ടസില്‍ ജില്ലാ കലക്ടര്‍  മൃണ്‍മയീ ജോഷി പരിശോധന നടത്തുന്നു.

കഞ്ചിക്കോട് ഐനോക്‌സ് എയര്‍ പ്രോഡക്ടസില്‍ ജില്ലാ കലക്ടര്‍ പരിശോധന നടത്തി

 

സൗത്ത് ഇന്ത്യയിലൊട്ടാകെ ഓക്‌സിജന്‍ വിതരണം നിര്‍വഹിക്കുന്ന കഞ്ചിക്കോട്ടെ  ഐനോക്‌സ് എയര്‍ പ്രോഡക്ടസ് കമ്പനിയില്‍  ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പരിശോധന നടത്തി.  ഓക്‌സിജന്‍ നിര്‍മിക്കുന്ന പ്രധാനപ്പെട്ട കമ്പനിയാണ്  ഐനോക്‌സെന്നും പാലക്കാട് ഉള്‍പ്പെടെ സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളിലേക്കും ഓക്‌സിജന്‍ വിതരണം ഉറപ്പാക്കാന്‍ ഐനോക്‌സിലൂടെ കഴിയുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ്, എം.ഡി.എം. എന്‍. എം മെഹ്‌റലി, ഡി.വൈ.എസ്.പി.  വി. കെ. രാജു, സ്‌പെഷല്‍ തഹസില്‍ദാര്‍ സുഷമ,  ഫാക്ടറി ആന്‍ഡ് ബോയിലേര്‍സ് ഇന്‍സ്പെക്ടര്‍ കണ്ണയ്യന്‍, കെ. എം.എസ്.സി.എല്‍ മാനേജര്‍ രാധാകൃഷ്ണന്‍, വില്ലേജ് ഓഫീസര്‍ രമേശ്, ഐനോക്‌സ് ബ്രാഞ്ച് മാനേജര്‍ വേണുഗോപാല്‍ കുഞ്ഞിരാമന്‍ എന്നിവരും കലക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.

date