വായനാ പക്ഷാചരണം സമാപനം ഇന്ന്
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന വായനാ പക്ഷാചരണം ഇന്ന് (ജൂലൈ 7) സമാപിക്കും. സമാപന സന്ധ്യ വൈകുന്നേരം 7.30ന് പി.എന്‍.പണിക്കരുടെ മകന് എന്‍.ബാലഗോപാലന് ഉദ്ഘാടനം ചെയ്യും. ' ആധുനിക സമൂഹവും വായനയും ' എന്ന വിഷയത്തില്‍ രാജീവ് പെരുമണ്‍പുറ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.സുരേന്ദ്രന് അധ്യക്ഷനാകും.
ഓണ്‍ലൈനായി നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന്മാരായ എന്‍.എം. വിമല , ഷീജ ശശി, കെ.വി.റീന, മെമ്പര്‍മാരായ സുരേഷ് മാസ്റ്റര്‍, നാസര്‍ എസ്റ്റേറ്റ് മുക്ക്, പി.പി.പ്രേമ, റംസീന നരിക്കുനി, ഇ.സിന്ധു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീര്‍, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ വി.പി.മിനി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി.ശേഖര്‍, ജില്ലാ സാക്ഷരതാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍, അസിസ്റ്റന്റ് കോഡിനേറ്റര്‍ പി.വി.ശാസ്ത പ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments