Skip to main content

വായനാ പക്ഷാചരണം സമാപനം ഇന്ന്

 

 

 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന വായനാ പക്ഷാചരണം ഇന്ന് (ജൂലൈ 7) സമാപിക്കും.  സമാപന സന്ധ്യ വൈകുന്നേരം 7.30ന് പി.എന്‍.പണിക്കരുടെ മകന്‍ എന്‍.ബാലഗോപാലന്‍ ഉദ്ഘാടനം ചെയ്യും.  ' ആധുനിക സമൂഹവും വായനയും ' എന്ന വിഷയത്തില്‍ രാജീവ് പെരുമണ്‍പുറ പ്രഭാഷണം നടത്തും.  ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.സുരേന്ദ്രന്‍ അധ്യക്ഷനാകും. 

ഓണ്‍ലൈനായി നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി  ചെയര്‍മാന്‍മാരായ എന്‍.എം. വിമല , ഷീജ ശശി, കെ.വി.റീന, മെമ്പര്‍മാരായ സുരേഷ് മാസ്റ്റര്‍, നാസര്‍ എസ്റ്റേറ്റ് മുക്ക്, പി.പി.പ്രേമ, റംസീന നരിക്കുനി, ഇ.സിന്ധു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീര്‍, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ വി.പി.മിനി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി.ശേഖര്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍, അസിസ്റ്റന്റ് കോഡിനേറ്റര്‍ പി.വി.ശാസ്ത പ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും.

date