Post Category
ദര്‍ഘാസ് ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് 2021 സെപ്തംബര്‍ മുതല്‍ ഏഴ് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ആവശ്യമുണ്ട്. വാഹനത്തിന്(കാര്‍, ജീപ്പ്) ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ഉണ്ടാവരുത്. ടാക്സി പെര്‍മിറ്റ് ഉണ്ടായിരിക്കണം. പ്രതിമാസം 800 കിലോമീറ്റര്‍ വരെ വാഹനം ഓടുന്നതിന് പരമാവധി 20,000 രൂപ വരെ അനുവദിക്കും. ദര്‍ഘാസ് സമര്‍പ്പിക്കുന്ന കവറിന് പുറത്ത് 'കരാര്വാഹന ടെന്‍ഡര്‍ 2021-2022' എന്ന് എഴുതണം. ജൂലൈ 16ന് ഉച്ചക്ക് 12 വരെ ദര്‍ഘാസ് വിതരണം ചെയ്യും. ഉച്ചക്ക് ഒരു മണി വരെ ദര്‍ഘാസ് സ്വീകരിക്കും. അന്നേ ദിവസം ഉച്ചക്ക് മൂന്നിന് ദര്‍ഘാസ് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട് അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0491 2847770
date
- Log in to post comments