കെല്‍ട്രോണില്‍ ഡിപ്ലോമ കോഴ്സ് പ്രവേശനം
കെല്‍ട്രോണിന്റെ പാലക്കാട് നോളജ് സെന്ററില്‍ സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുന്ന ഗ്രാഫിക്സ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ്ങ് ടെക്നിക്സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം. ഗ്രാഫിക്സ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ്ങ് ടെക്നിക്സ് കോഴ്സില്‍ ഗ്രാഫിക്സ് ഡിസൈനിംഗ്, വീഡിയോ എഡിറ്റിംഗ്, സൗണ്ട് എഡിറ്റിംഗ്, വിഷ്വല്‍ എഫക്ട്സ്, 2 ഡി അനിമേഷന്‍, സ്റ്റില്‍ ഫോട്ടോഗ്രാഫി, വീഡിയോ ഗ്രാഫി എന്നിവയും കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് കോഴ്സില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍/ ലാപ്ടോപ്പ്/ സിസി ടി വി/മൊബൈല്‍ ടെക്നീഷ്യന്, നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേഷന് എന്നിവയുമാണ് ഉള്‍പ്പെടുന്നത്. ഇപ്പോള്‍ ഓണ്‍ലൈന്‍ / ഓഫ്ലൈന് / ഹൈബ്രിഡ് ക്ലാസുകളായിരിക്കും. വിശദവിവരങ്ങള്‍ www.ksg.keltron.in ല്‍ ലഭിക്കും. ഫോണ്‍: 8590605273, 9847597587.
- Log in to post comments