ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
ജില്ലയിൽ നാളെ (ഒക്ടോബർ 10) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
1. ചിറ്റൂർ താലൂക്ക് ആശുപത്രി
2. ഒറ്റപ്പാലം താലൂക്ക് ആശുപത്രി
3. മണ്ണാർക്കാട് താലൂക്ക് ആശുപത്രി
4. അലനല്ലൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം
5. വാണിയംകുളം കുടുംബാരോഗ്യ കേന്ദ്രം
6. അയിരൂർ കാരക്കാട്ടുപറമ്പ് സബ് സെന്റർ
7. മേലാർകോട് - ചിറ്റിലഞ്ചേരി എം എൻ കെ എം എച്ച് എസ് എസ്
ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ഒക്ടോബർ 09 വരെ 1624606 പേരിൽ പരിശോധന നടത്തി
ജില്ലയിൽ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ഒക്ടോബർ 09 വരെ 1624606 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 302897 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഒക്ടോബർ 09 ന് 631 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ഒക്ടോബർ 09) ടെസ്റ്റ് പോസിറ്റിവിറ്റി 12.85 ശതമാനമാണ്.
ഇന്ന് (ഒക്ടോബർ 09) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങൾ
1. തെങ്കര - പുഞ്ചക്കോട് സിറ്റി മദ്രസ
2. കോട്ടപ്പുറം - ജി എൽ പി സ്കൂൾ കുലിക്കിലിയാട്
3. ചാലിശ്ശേരി - അൻസാരി ഓഡിറ്റോറിയം
4. പുതുനഗരം - പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ
5. ഓങ്ങല്ലൂർ - അനുഗ്രഹ ഓഡിറ്റോറിയം(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)
- എം ടീഎസ് ഓഡിറ്റോറിയം വാടാനംകുറുശ്ശി(ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)
6. കടമ്പഴിപ്പുറം - യു പി സ്കൂൾ(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)
- എം എൻ കെ എം എച്ച് എസ് എസ് പുലാപ്പറ്റ(ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)
7. കിഴക്കഞ്ചേരി - കുടുംബാരോഗ്യ കേന്ദ്രം ഹാൾ(രാവിലെ 9:30 മുതൽ 11:30 വരെ)
- കുണ്ടുകാട് ബഡ്സ് സ്കൂൾ(ഉച്ചയ്ക്ക് 12:00 മുതൽ വൈകിട്ട് 4:30 വരെ)
- Log in to post comments