തരൂര്‍ മണ്ഡലം 'മെറിറ്റ്' പദ്ധതി : ഉന്നത വിജയം നേടിയ വിദ്യാര്‍ഥി'കളെ മന്ത്രി എ.കെ. ബാലൻ അനുമോദിക്കും
.
തരൂര്‍ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി 'മെറിറ്റ്'ന്റെ ഭാഗമായി 2017-18 അധ്യയന വര്‍ഷ ത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്കാരിക- പാര്ലർമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന് അനുമോദിക്കും. ഇന്ന് (ജൂണ്‍ 16) രാവിലെ 10 ന് വടക്കഞ്ചേരി റോളക്സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 186 വിദ്യാര്ഥി്കളെയാണ് അനുമോദിക്കുക. എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയ 143 വിദ്യാര്‍ഥി കളും പ്ലസ് റ്റു പരീക്ഷയെഴുതിയ 43 വിദ്യാർഥികളുമാണ് എ പ്ലസ് നേടിയത്. നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളേയും ഒന്നാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്ഥിതകൾ ചേർന്ന വടക്കഞ്ചേരി മദര്‍ തെരേസ സ്കൂളിനേയും അനുമോദിക്കും. പരിപാടിയുടെ ഭാഗമായി 38 ലൈബ്രറികൾക്കുള്ള കംപ്യൂട്ടര്‍, എല്‍.സി.ഡി. സ്ക്രീന്‍, പ്രൊജക്ടര്‍ എന്നിവയും വിതരണം ചെയ്യും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും 'മെറിറ്റ്' പദ്ധതി ചെയര്മാ്നുമായ സി.കെ. ചാമുണ്ണി അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.ടി. ഔസേഫ്, ലീല മാധവന്, വി.മീനാകുമാരി, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, 'മെറിറ്റ്' പദ്ധതി കണ്വീമനര്‍ എന്‍.പി. ജയപ്രകാശ്, മെറിറ്റ് ഉപദേശക സമിതി അംഗങ്ങളായ കെ.എന്‍. സുകുമരന്, കെ.വാസുദേവന്പിരള്ള, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും
- Log in to post comments