Post Category
സൗജന്യ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
പാലക്കാട് ഗവ.പോളിടെക്നിക് കോളെജിലെ കമ്മ്യൂനിറ്റി ഡവലപ്മെന്റ് ത്രൂ പോളിടെക്നിക് പദ്ധതിക്ക് കീഴില്‍ ജൂണില്‍ തുടങ്ങുന്ന ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് റിപ്പയര്‍ ഓഫ് ഇലക്ട്രിക്കല്‍ എക്യുപ്മെന്റ്, വെല്‍ഡിങ് ആന്‍ഡ് ഫാബ്രിക്കേഷന്‍ സൗജന്യ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നാല് മാസത്തെ കോഴ്സിന് 18 നുമുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസയോഗ്യത നിര്‍ബന്ധമില്ല. വാര്‍ഷിക വരുമാനം കുറഞ്ഞവര്‍ക്കും പട്ടികജാതി-വര്‍ഗ, മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കും മുന്‍ഗണന ലഭിക്കും. താത്പര്യമുളളവര്‍ ജൂണ്‍ 22 രാവിലെ 10.30ന് കോളെജിലെ സി.ഡി.ടി.പി ഓഫിസില്‍ അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ 9495516223, 9495668597.
date
- Log in to post comments