Post Category
മാറ്റിവെച്ച പി.എസ്.സി. പരീക്ഷകള്‍ ജൂണ്‍ 27,28,29 ന്
ഹയര്‍സെക്കന്‍ഡറി വകുപ്പില്‍ ജൂണ്‍ അഞ്ചിന് നടത്താനിരുന്ന എച്ച്.എസ്.എസ്.റ്റി. ജൂനിയര്‍ ഫിസിക്സ് (കാറ്റഗറി നമ്പര്‍ 332/2017) പരീക്ഷ ജൂണ്‍ 27 നും മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ ജൂണ്‍ ഏഴിന് നടത്താനിരുന്ന മെഡിക്കല്‍ ഓഫീസര്‍ - ആയുര്‍വേദ / അസി.ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ - ആയുര്‍വേദ (കാറ്റഗറി നമ്പര്‍ 541/2017) പരീക്ഷ ജൂണ്‍ 28 നും വ്യാവസായിക പരിശീലന വകുപ്പില്‍ ജൂണ്‍ 13 ന് നടത്താനിരുന്ന ജൂനിയര്‍ ഇന്‍സ്ട്രക്റ്റര്‍-മെക്കാനിക്ക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ് (കാറ്റഗറി നമ്പര്‍ 02/2017) പരീക്ഷ ജൂണ്‍ 29 നും നടത്തുമെന്ന് ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു. പരീക്ഷാ കേന്ദ്രം, സമയം, രജിസ്റ്റര്‍ നമ്പര്‍, ഹാള്‍ടിക്കറ്റ് എന്നിവയ്ക്ക് മാറ്റമില്ല.
date
- Log in to post comments